റോഡിലെ കുഴിയില്‍ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് തെന്നിമാറി; തെറിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; ദാരുണാന്ത്യം
റോഡിലെ കുഴിയില്‍ വീഴാതിരിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍ നിന്നും തെറിച്ച് വീണ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.ബൈക്കില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീണ യുവാവിന്റെ ശരീരത്തിലൂടെ ആണ് ലോറി കയറിയിറങ്ങിയത്. യുവാവ് തല്‍ക്ഷണം മരണപ്പെട്ടു.
കൊടുമ്പ് സ്വദേശി എജിഎം എയുപി സ്കൂളിനു സമീപം താമസിക്കുന്ന ലക്ഷ്മണന്റെ മകൻ ശങ്കർ (29) ആണ് മരിച്ചത്. തമിഴ്നാട് ചാവടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശങ്കർ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു റോഡിലെ കുഴി ജീവനെടുത്തത്.
ഇന്നലെ വൈകിട്ട് 4 മണിയോടെ പാലക്കാട് – പൊള്ളാച്ചി സംസ്ഥാനാന്തര പാതയില്‍ കൊഴിഞ്ഞാമ്പാറ അത്തിക്കോട് കുളത്തിനു സമീപത്തായിരുന്നു അപകടം. അപകടമുണ്ടായ സ്ഥലത്ത് വെച്ച് തന്നെ ശങ്കറിന്റെ ജീവൻ നഷ്ടമായി. ശാന്തിയാണ് അമ്മ. സഹോദരി; അശ്വതി.
