ദീപക്കിൻ്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ നിർണായക വിധി ഇന്ന്.കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും, പ്രോസിക്യൂഷൻ്റേയും പ്രതിഭാഗത്തിൻ്റേയും വാദങ്ങള്‍ വിശദമായി കേള്‍ക്കുന്നതിനായി മാറ്റുകയായിരുന്നു. യുവതിയുടെ മാനസിക പീഡനവും ഭീഷണിയുമാണ് ദീപക്കിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കുടുംബവും ആരോപിക്കുന്നു.
ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ച അന്വേഷണ സംഘം ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിർത്തിരുന്നു.പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23 ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്.
