ഇൻഫ്ലുവൻസര്‍ രേഷ്മയുടെ മരണം;സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
കാസർകോട്: കാസർകോട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്മയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം.രേഷ്മയുടെ സുഹൃത്തിനെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ പൊലീസ് വിട്ടയച്ചു. ഇദ്ദേഹത്തിൻ്റെ മൊബൈല്‍ ഫോണ്‍ കൂടുതല്‍ പരിശോധനകള്‍ക്കായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രേഷ്മയുടേത് തൂങ്ങി മരണമാണെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. തിങ്കളാഴ്ച ഉച്ചക്കാണ് ള്ളിയത്തടുക്കയിലെ വാടക ക്വാർട്ടേഴ്സില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂർ ആലംതടുക്ക സ്വദേശിയാണ് ഈ 24 വയസുകാരി
