പിഎസ്‍സി ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓണ്‍ലൈൻ പരീക്ഷ മാറ്റി
തിരുവനന്തപുരം: പൊതുപണിമുടക്ക് കണക്കിലെടുത്ത് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷൻ (പിഎസ്‍സി) ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓണ്‍ലൈൻ പരീക്ഷ മാറ്റി.ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്കുള്ള ഓണ്‍ലൈൻ പരീക്ഷയാണ് മാറ്റിയത്.
ഈ മാസം 21 ലേയ്ക്കാണ് പരീക്ഷ മാറ്റിയത്. സമയത്തിലും പരീക്ഷ കേന്ദ്രങ്ങളിലും മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണമെന്ന് പിഎസ്‍സി അറിയിച്ചു
