Latestകേരളം

കേരളത്തില്‍ കൊടും വേനലിന് സമാനമായ ചൂട്; നാല് ഡിഗ്രി വരെ ഉയരും, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊടും വേനലിന് സമാനമായ ചൂടില്‍ ചുട്ടുപൊള്ളുകയാണ് കേരളം. വരും ദിവസങ്ങളില്‍ കേരളത്തില്‍ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.താപനില സാധാരണയേക്കാള്‍ രണ്ടുമുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാദ്ധ്യതയെന്നാണ് അറിയിപ്പ്. രാജ്യത്തെ ഏറ്റവും ഉയർന്ന താപനില കണ്ണൂർ വിമാനത്താവളത്തിലാണ് ഇന്നലെ രേഖപ്പെടുത്തിയത്. 37.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയായിരുന്നു രേഖപ്പെടുത്തിയത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നലെ ചൂട് കൂടുന്നതിനാല്‍ യെല്ലോ അലർട്ട് നല്‍കിയിരുന്നു. മാത്രമല്ല, നിലവില്‍ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല.

തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ (യുവി റേയ്‌സ്) ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടി.