Latestഗൾഫ്

യുഎഇയില്‍ റമദാൻ പ്രമാണിച്ച്‌ സ്വകാര്യ മേഖലയില്‍ ജോലി സമയത്തില്‍ ഇളവ്

ദു ബായ്: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച്‌ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയത്തില്‍ ഇളവ് പ്രഖ്യാപിച്ച്‌ യുഎഇ മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം.റമദാൻ വ്രതകാലത്ത് സ്വകാര്യ മേഖലയിലുള്ളവർക്ക് പ്രതിദിന ജോലി സമയത്തില്‍ രണ്ട് മണിക്കൂർ കുറവുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.

റമദാൻ മാസത്തില്‍ എല്ലാ സ്വകാര്യ മേഖല ജീവനക്കാർക്കും പ്രതിദിനം രണ്ട് മണിക്കൂർ ജോലി കുറച്ചു നല്‍കണം. സ്ഥാപനങ്ങളുടെ പ്രവർത്തന സ്വഭാവത്തിനനുസരിച്ച്‌ ജീവനക്കാർക്ക് ‘ഫ്ലെക്സിബിള്‍ വർക്ക്’ രീതിയോ, ‘റിമോട്ട് വർക്ക്’ സൗകര്യമോ നല്‍കാൻ കമ്പനികള്‍ക്ക് അനുവാദമുണ്ട്. നോമ്പുകാലത്ത് ജീവനക്കാർക്ക് ജോലിഭാരം കുറയ്ക്കാനും, ആത്മീയ കാര്യങ്ങള്‍ക്കും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സഹായിക്കുന്നതോടൊപ്പം തന്നെ തൊഴില്‍ ഉല്‍പ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ മാസത്തില്‍ രാജ്യത്തെ തൊഴില്‍ നിയമപ്രകാരം നടപ്പിലാക്കുന്ന ഈ മാറ്റം നോമ്പെടുക്കുന്നവർക്കും അല്ലാത്തവർക്കും ഒരുപോലെ ബാധകമാണ്.

കുറച്ച പ്രവൃത്തിസമയത്തിന് പുറമെ അധികമായി ജോലി ചെയ്യുന്ന സമയം ‘ഓവർടൈം’ ആയി കണക്കാക്കണമെന്നും ഇതിന് ജീവനക്കാർക്ക് നിയമപരമായ അധിക വേതനത്തിന് അർഹതയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിസർക്കാർ മേഖലയിലെ സമയക്രമവും പ്രഖ്യാപിച്ചിരുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയുമാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം.