കേരളത്തില്‍ സ്വർണ്ണവില വീണ്ടും കുതിച്ചുയർന്നു
കേരളത്തില്‍ സ്വർണ്ണവില വീണ്ടും കുതിച്ചുയർന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഇടിവിന് ശേഷം പവന് ഒറ്റയടിക്ക് 1,920 രൂപ വർധിച്ച് വില 1,15,680.ഗ്രാമിന് 240 രൂപ വർധിച്ച് 14,460 രൂപയായാണ് ഉയർന്നത്. ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് വില.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വർണ്ണവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഏകദേശം 2,400 രൂപയോളം കുറഞ്ഞെങ്കിലും ശനിയാഴ്ച വില വീണ്ടും ഉയരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണ്ണവില ഇത്തരത്തില്‍ ചാഞ്ചാടാൻ പ്രധാന കാരണം
