ശബരിമല സ്വർണക്കൊള്ളക്കേസില്‍ നടൻ ജയറാം ഇഡി ഓഫീസില്‍ ഹാജരായി.
കൊച്ചി ശബരിമല സ്വർണക്കൊള്ളക്കേസില്‍ നടൻ ജയറാം ഇഡി ഓഫീസില്‍ ഹാജരായി. ചോദ്യം ചെയ്യലിനായി ഇഡി ജയറാമിനെ വിളിപ്പിക്കുകയായിരുന്നു.പറയാനുള്ളതെല്ലാം ഇഡി ഉദ്യോഗസ്ഥർക്ക് മുന്നില്‍ പറയുമെന്നും സ്വർണക്കൊള്ള കേസില്‍ പങ്കുള്ളവരെല്ലാം കുടുങ്ങട്ടെയെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞു. സത്യം പുറത്ത് വരട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ഇഡിയുടെ കൊച്ചി സോണല്‍ ഓഫീസിലാണ് ജയറാം ഹാജരായിരിക്കുന്നത്. ദ്വാരപാലക പാളികള്‍ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നല്‍കേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്‌ഐടിക്ക് ജയറാം മൊഴി നല്‍കിയത്. ഇടനിലക്കാരൻ കല്‍പ്പേഷും ഇഡി ഓഫീസില്‍ ഹാജരായിട്ടുണ്ട്.
