Latestകേരളം

കേരളത്തില്‍ നാളെ റംസാൻ വ്രതാരംഭം, പള്ളികളില്‍ പ്രത്യേക നമസ്കാരങ്ങളും പ്രാര്‍ത്ഥനകളും

കോഴിക്കോട്: കേരളത്തില്‍ നാളെ റംസാൻ ഒന്ന്. ഇന്നലെ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതിനാല്‍, ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ വ്രതാരംഭം കുറിക്കും.ഇന്ന് രാത്രി മുതല്‍ പ്രത്യേക നമസ്കാരങ്ങള്‍ തുടങ്ങും.

അതേസമയം, ഒമാനൊഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു. റംസാനില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒരുങ്ങുന്നത് വർഷത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കാണ്. വിവിധ ഏജൻസികള്‍ ഇതിനോടകം കോടികളുടെ പ്രവർത്തനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. തടവില്‍ കഴിയുന്നവർക്കുള്ള ഇളവും പ്രഖ്യാപിക്കപ്പെടും. ഒമാനില്‍ നാളെയാണ് വ്രതാരംഭം.