Latestകേരളം

കെ ടെറ്റില്‍ സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍; അധ്യാപകര്‍ക്ക് ആശ്വാസം, കെ ടെറ്റ് ഇല്ലാത്തവരെ സ്ഥിരപ്പെടുത്താം, ശമ്പളം തടഞ്ഞുവെയ്ക്കില്ല

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലും കെ ടെറ്റിലും സുപ്രധാന തീരുമാനവുമായി സര്‍ക്കാര്‍.ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്‍റുകള്‍ക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച്‌ എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എൻഎസ്‌എസിന് ബാധകമായ വിധി മറ്റു മാനേജ്മെന്‍റുകള്‍ക്കും ബാധകമായിരിക്കും. കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗ തീരുമാനിച്ചതായി ശിവൻകുട്ടി പറഞ്ഞു. രണ്ടു വര്‍ഷത്തിനുള്ളില്‍ കെ ടെറ്റ് നേടിയാല്‍ മതി. കെ ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുന്നത് ഒഴിവാക്കും. കെ ടെറ്റില്‍ നിയമോപദേശം തേടുമെന്നും സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും ശിവൻകുട്ടി പറഞ്ഞു.