Latestകേരളം

കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടരും

തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് മാത്രമായി സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയില്ല. സണ്ണി ജോസഫ് മാറേണ്ട കാര്യമില്ലയെന്നാണ് കേരളത്തിലെ പ്രധാന നേതാക്കളുടെ അഭിപ്രായം.രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായ കാലത്ത് ഹരിപ്പാട് മത്സരിച്ചത് അധ്യക്ഷ സ്ഥാനം രാജിവെക്കാതെയായിരുന്നു എന്നാണ് ഇതിന് കാരണമായി പറയുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഡല്‍ഹിയില്‍ എത്തും. തെരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിനായാണ് സണ്ണിജോസഫ് ഡല്‍ഹിയില്‍ എത്തുന്നത്. യോഗത്തില്‍ ഇക്കാര്യവും ഉന്നയിക്കും.