Latestകേരളം

സൗഹൃദത്തില്‍ നിന്ന് പിന്മാറി,പ്ലസ്ടു വിദ്യാർഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചു

തിരുവല്ല: പത്തനംതിട്ടി തിരുവല്ല കാവുംഭാഗത്ത് പ്ലസ്ടു വിദ്യാർഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പെരിങ്ങോളില്‍ സ്വദേശി അപർണ രമേശ് ആണ് മരിച്ചത്. മോഡല്‍ പരീക്ഷ കഴിഞ്ഞെത്തിയ പെണ്‍കുട്ടി, ആണ്‍സുഹൃത്തിനെ വിളിച്ചറിയിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നെന്നാണ് വിവരം.

ആണ്‍ സുഹൃത്തായിരുന്ന ജവാദ് ബ്രേക്ക് അപ്പ് ആയെന്നും സൗഹൃദത്തില്‍ നിന്ന് പിന്മാറുകയാണെന്നും പറഞ്ഞതില്‍ മനംനൊന്താണ് അപർണ ജീവനൊടുക്കിയത്. വീടിന്‍റെ അടുക്കളയിലാണ് 17 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്ലസ് ടു മോഡല്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ അപർണയെ കാണാൻ ആണ്‍ സുഹൃത്തായ 21കാരൻ ജവാദെത്തിയിരുന്നു. പ്രണയത്തില്‍ നിന്ന് താൻ പിന്മാറുകയാണെന്ന് ജവാദ് പെണ്‍കുട്ടിയെ അറിയിച്ചു. ഇതോടെ ഇരുവരും വഴിയില്‍ വെച്ച്‌ തർക്കമായി. ജവാദ് വാങ്ങി നല്‍കിയ മൊബൈല്‍ ഫോണ്‍ അപർണ എറിഞ്ഞുടച്ചു.

പിന്നാലെ വീട്ടിലേക്ക് ഓടി. ഇതിനിടെ മരിക്കാൻ പോകുന്നുവെന്ന് അപർണ യുവാവിനെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ മുത്തശ്ശി മാത്രമാണ് ഈ സമയമുണ്ടായിരുന്നത്. വീട്ടിലെത്തിയപാടേ അപർണ അടുക്കളയില്‍ ഷാള്‍ കെട്ടി തൂങ്ങി ജീവനൊടുക്കുകയായിരുന്നു.