Latestകണ്ണൂര്‍

കോൾ മൊട്ട പള്ളിയിൽ ഭണ്ഡാരം തകർത്ത് പണം കവർന്നു

തളിപ്പറമ്പ്: കോള്‍മൊട്ടയിലെ ബദര്‍ ജുമാമസ്ജിദില്‍ മോഷണം, ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നതായി പരാതി.ഇന്ന് പുലര്‍ച്ചെ നാലരക്ക് നോമ്പ് തുറയുടെ ഭാഗമായി അത്താഴം കഴിക്കാനുള്ള വാങ്ക് വിളിക്കാന്‍ ഉസ്താദ് എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത്.
പ്രധാന ചുമതലക്കാരനായ ഉസ്താദ് നാട്ടിലേക്ക് പോയിരുന്നു.

ഇദ്ദേഹം ഉപയോഗിക്കുന്ന ഒന്നാംനിലയിലെ റൂമിന്റെ പൂട്ട് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് സാധനങ്ങള്‍ മുഴുവന്‍ വാരിവലിച്ചിട്ട നിലയിലാണ്.
താഴെ പള്ളിയോട് ചേര്‍ന്ന ഭാഗത്ത് താമസിക്കുന്ന ഉസ്താദ് മോഷണം അറിഞ്ഞിരുന്നില്ല.
പള്ളിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഉള്ളില്‍ വെച്ച ഭണ്ഡാരം എടുത്ത് മുകളിലെ നിലയിലേക്ക് കൊണ്ടുപോയി അവിടെ വെച്ചാണ് പൊളിച്ച് പണം എടുത്തത്.
വര്‍ഷത്തില്‍ രണ്ടു തവണ തുറക്കുന്ന ഭണ്ഡാരമാണിത്. കഴിഞ്ഞ തവണ തുറന്നപ്പോല്‍ 9000 ല്‍ പരം രൂപ ലഭിച്ചിരുന്നു. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സി. സി. ടി.വി ക്യാമറകളും പരിശോധിക്കുന്നുണ്ട്.