Latestകേരളം

മലപ്പുറത്ത് നവവധു വീട്ടില്‍ മരിച്ചനിലയില്‍

ലപ്പുറം: ചങ്ങരംകുളത്ത് നവവധു വീട്ടില്‍ മരിച്ചനിലയില്‍. ചിയാനൂർ അരുവായില്‍ അസറിന്റെ ഭാര്യ 20 കാരിയായ അസ്ന ആണു മരിച്ചത്.

ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയില്‍ ഷംസുദ്ദീന്റെയും നദീറയുടെയും മകളാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിഞ്ഞ അസ്ന രണ്ടുദിവസം മുൻപു സ്വന്തം വീട്ടിലേക്കു വന്നതായിരുന്നു. മുകളിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍കണ്ട അസ്നയെ നാട്ടുകാരും ബന്ധുക്കളും ചങ്ങരംകുളം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഭർത്താവ് അസർ എടപ്പാളിലെ ഇലക്‌ട്രിക്കല്‍ കടയിലെ ജീവനക്കാരനാണ്. ആറുമാസം മുൻപായിരുന്നു വിവാഹം. ഇന്നു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.