Latestകേരളം

വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

കൊച്ചി :വയോധിക ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. എടവനക്കാട് വാച്ചാക്കല്‍ താന്നിപ്പിള്ളി സ്വദേശി ക്ലീറ്റസ് (74) ഭാര്യ വിമല (70) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വിമലയുടെ രോഗാവസ്ഥയെ തുടർന്ന് ഇരുവരും കടുത്ത മാനസിക സംഘർഷത്തില്‍ ആയിരുന്നു. ഇതേ തുടർന്നായിരിക്കാം ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. സഹോദരനും ഭാര്യയ്ക്കും ഒപ്പമായിരുന്നു ക്ലീറ്റസും ഭാര്യയും താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.