ശബരിമല സ്വര്‍ണപാളി കേസ്: സോണിയ ഗാന്ധിയുടെ ദില്ലിയിലെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
ശബരിമല സ്വർണപാളി കേസില്‍ സോണിയ ഗാന്ധിക്കെതിരെ ദില്ലിയില്‍ യുവമോർച്ച പ്രതിഷേധം. വിഗ്യാൻ ഭവനില്‍ നിന്ന് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് വഴിയില്‍ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകള്‍ പ്രതിഷേധിച്ചു.പിന്നീട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സ്വർണപാളി കേസിലെ പ്രതികളുമായി സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്നും സ്വർണ കേസ് സിൻഡിക്കേറ്റിൻ്റെ ഭാഗമാണ് കോണ്‍ഗ്രസ് നേതാക്കളെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചു
