Latestകേരളം

കണ്ണൂർ ബർണശ്ശേരിയിൽ യുവാവിനെ പൊതുശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ബർണശ്ശേരിയിലെ പൊതുശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് മീൻകുന്ന് സ്വദേശി അജ്നാസ് ആണ് മരിച്ചത്. ദുരൂഹ സാഹചര്യത്തിലാണ് മരണം സംഭവിച്ചിരിക്കുന്നത്.
സംഭവത്തെ തുടർന്ന് സിറ്റി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമല്ലെങ്കിലും പോലീസ് എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.