Latestഗൾഫ്

ഇറാൻ ആക്രമണം; ബഹ്റൈനില്‍ ഒരു മരണം

മനാമ: ഇറാൻ ആക്രമണത്തില്‍ ബഹ്റൈനില്‍ ഒരു മരണം റിപ്പോർട്ട് ചെയ്തു. ഹിദ്ദിലെ സല്‍മാൻ ഇൻഡസ്ട്രിയല്‍ സിറ്റിയിലെ കപ്പലിന് തീ പിടിച്ചാണ് പ്രവാസി തൊഴിലാളി മരിച്ചത്.മിസൈല്‍ ആക്രമണം ഇന്റർസെപ്റ്റ് ചെയ്യുന്നതിനിടെ നിർത്തിയിട്ട കപ്പലിനു നേരെ മിസൈല്‍ അവശിഷ്ടം വന്ന് പതിക്കുകയായിരുന്നു. ഏഷ്യൻ പൗരനാണ് ആക്രമണത്തില്‍ മരിച്ചത്. കപ്പലിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബഹ്റൈൻ സമയം 3.30 നാണ് ആക്രമണം ഉണ്ടായത്.