സ്വർണ വിലയിൽ വർധന
കേരളത്തില്‍ രാവിലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടു കൂടി വര്‍ധനവുണ്ടായി.ആഗോളവിപണിയിലും വില കുതിച്ചുയരുകയാണ്.
ഉച്ചക്ക് ഗ്രാമിന് 65 രൂപ കൂടി 15630 രൂപയും പവന് 520 രൂപ കൂടി 1,25,040 രൂപയുമാണായത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്ഡിന് 115.46 ഡോളര്‍ കൂടി 5,393.56 ഡോളര്‍ ആയി. 2.19 ശതമാനമാണ് വര്‍ധിച്ചത്. ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 300 രൂപ കുറഞ്ഞിരുന്നു. 15,565 രൂപയായിരുന്നു ഗ്രാം വില. പവന്റെ വിലയില്‍ 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായിരുന്നു. യു.എസ്, ഇസ്രായേല്‍ സേനകള്‍ ഇറാനില്‍ നടത്തുന്ന യുദ്ധം തന്നെയാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്
