Latestകേരളം

തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം കാട്ടിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് ശേഖരം കണ്ടെത്തി

​ തലശ്ശേരി : തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപമുള്ള കുറ്റിക്കാട്ടിൽ ബാഗിലാക്കി ഒളിപ്പിച്ച നിലയിൽ വൻ കഞ്ചാവ് ശേഖരം കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് തലശ്ശേരി ആർ.പി.എഫും കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഷോൾഡർ ബാഗിൽ സൂക്ഷിച്ച 3.6 കിലോ ഉണക്കക്കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ട്രെയിനിൽ കടത്തിക്കൊണ്ടുവരുന്ന ലഹരിവസ്തുക്കൾ പ്ലാറ്റ്‌ഫോമിലെ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുന്നതാണ് പതിവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടർ പി. ഷിംന വ്യക്തമാക്കി. എക്സൈസ് ഉദ്യോഗസ്ഥരായ സി.പി ഷാജി, പൂവൻ അനീഷ് കുമാർ, സതീഷ് വിളക്കോട്ടു, ജിജീഷ് ചെറുവായി, എൻ.കെ പ്രസൂൺ എന്നിവരും ആർ.പി.എഫ് ഇൻസ്പെക്ടർമാരായ കെ.എം സുനിൽകുമാർ, കെ.വി മനോജ് കുമാർ, വി.കെ റിബേഷ് ഉൾപ്പെടെയുള്ളവരും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.