Latestകേരളം

ശബരിമല സ്വര്‍ണകൊള്ള: ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

കൊല്ലം: ശബരിമല സ്വർണകൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും.ദ്വാരപാലക ശില്പ കേസില്‍ പത്മകുമാർ സമർപ്പിച്ച സ്വാഭാവിക ജാമ്യഹരജിയില്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേള്‍ക്കും.

നേരത്തെ കട്ടിള പാളി കേസില്‍ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ പത്മകുമാറും ജയില്‍ മോചിതനാകും.സ്വർണക്കൊള്ള കേസില്‍ ഇതുവരെ ഏഴ് പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

ഇതില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉള്‍പ്പെടെ അഞ്ചു പേർക്കാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. പ്രത്യേക അന്വേഷണ സംഘം ഇതുവരെ ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാത്തതാണ് പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം ലഭിക്കാൻ കാരണം. പത്മകുമാർ സ്വാഭാവിക ജാമ്യം ലഭിച്ച്‌ പുറത്ത് ഇറങ്ങുന്നത്തോടെ ഇഡി ചോദ്യം ചെയ്യാനാണ് സാധ്യത.