Latestകേരളം

‘വീണാ ജോർജിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍’ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ്

പത്തനംതിട്ട: വീണാ ജോർജിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സിപിഎം നേതൃത്വത്തിന് കത്ത് നല്‍കി.കുടുംബപരമായ കാരണങ്ങളാല്‍ വീണ മാറിനില്‍ക്കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച ചേര്‍ന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ വിഷയം ചർച്ചയായി.യോഗത്തില്‍ പങ്കെടുത്ത തോമസ് ഐസക് ഇക്കാര്യം സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നല്‍കി. ഭർത്താവ് ജോർജ് ജോസഫ് പാർട്ടി നേതാക്കളുമായി നേരിട്ട് സംസാരിക്കുകയും ചെയ്തു