Latestകേരളം

കാസർഗോഡ് പ്ലസ് വണ്‍ വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു

കാസർഗോഡ് : സംസ്ഥാന സ്കൂള്‍ കബഡി താരവും കോഴിക്കോട് മുക്കം സ്പോർട്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയുമായ നിതിൻ കൃഷ്ണ (16) കുഴഞ്ഞുവീണു മരിച്ചു.പടന്നക്കാട് അനന്തംപള്ളയിലെ പുഷ്പയുടെയും മാതമംഗലം സ്വദേശി സതീശന്റെയും ഏക മകനാണ്. അനന്തംപള്ള ശബരി ക്ലബ്ബിന് സമീപം ഇന്നലെ നടക്കാനിരുന്ന കബഡി ടൂർണമെന്റിനു വേണ്ടി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീലേശ്വരം രാജാസ് സ്കൂളില്‍നിന്ന് പത്താംക്ലാസ് പൂർത്തിയാക്കിയതിനുശേഷം സ്പോർട്സ് ക്വോട്ടയില്‍ കോഴിക്കോടുള്ള മുക്കം എച്ച്‌എസ്‌എസില്‍ പ്ലസ് വണ്ണിന് ചേർന്നതായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച്‌ സംസ്കരിച്ചു.