Latestകേരളം

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; വാഹനാപകടത്തില്‍ മസ്തിഷ്കമരണം സംഭവിച്ച ജാസ്‌ലിയ ജോണ്‍സന്റെ അവയവങ്ങള്‍ ദാനം ചെയ്യും

തിരുവനന്തപരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവ ദാനം. എടവനക്കാട് സ്വദേശി ജാസ്‌ലിയ ജോണ്‍സന്റെ അവയവങ്ങളാണ് മരണാനന്തരം ദാനം ചെയ്യുന്നത്.19 വയസുകാരിയായ ബിരുദ വിദ്യാർഥി ജാസ്‌ലിയ പാർടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തില്‍ പെടുകയായിരുന്നു. ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ആയിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്ന് മരിച്ചു.

ജാസ്‌ലിയയുടെ കരള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയിലുള്ള രോഗിക്കും, വൃക്കകള്‍ കോട്ടയം മെഡിക്കല്‍ കോളജ്, അമൃത ആശുപത്രി എന്നിവിടങ്ങളിലേക്കും,നേത്രപടലം അങ്കമാലി ലിറ്റില്‍ഫ്ലവർ ആശുപത്രിക്കും കൈമാറും.