മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാര്‍ ഇന്ന് കേരളത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും എസ്ഐആർ നടപടികള്‍ പരിശോധിക്കാനുമായാണ് മൂന്ന് ദിനം നീളുന്ന സന്ദര്‍ശനം.വൈകീട്ട് അഞ്ചരയോടെ കൊച്ചിയിലെത്തുന്ന ഗ്യാനേഷ്കുമാര്‍ നാളെയും മറ്റന്നാളുമാണ് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നത്. കേരളത്തിലെത്തുന്ന ഗ്യാനേഷ് കുമാർ നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ഡിജിപി , ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് ശനിയാഴ്ച വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്.
