Latestകേരളം

പാലക്കാട് മകന്റെ മർദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു

പാലക്കാട്: പാലക്കാട് കൂനത്തറയില്‍ മകന്റെ മർദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് കൊല്ലപ്പെട്ടു. കൂനത്തറ കാവുങ്കര വീട്ടില്‍ 63കാരനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്.മദ്യലഹരിയില്‍ മകൻ മനോജ് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. കഴിഞ്ഞമാസം 23 ന് പുലർച്ചയാണ് അക്രമം നടന്നത്. ഇരുവരും ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. വഴക്കിനിടെ പ്രകോപിതനായ മനോജ് കയ്യില്‍ കിട്ടിയ മരത്തടി കൊണ്ടാണ് പിതാവിനെ മർദ്ദിച്ചത്.

മ‍ദ്ദനത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരുന്ന ഉണ്ണികൃഷ്ണൻ ഇന്നലെ അർദ്ധരാത്രിയാണ് മരണപ്പെട്ടത്. സംഭവം നടന്ന മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മകൻ മനോജിനെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒറ്റപ്പാലം സബ് ജയിലില്‍ റിമാൻഡില്‍ ആണ് ഇയാളുള്ളത്. മകനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു