മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചന
മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചന.എല്‍ഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക. മത്സരിക്കാൻ തയ്യാറായാല്‍ യുഡിഎഫ് പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. സുധാകരനുമായി കോണ്‍ഗ്രസിലെ ചില പ്രമുഖ നേതാക്കള്‍ ആശയവിനിമയം നടത്തിയതായും വിവരങ്ങളുണ്ട്.
തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തിലാണ് ആലപ്പുഴയിലും സംസ്ഥാനത്തും ആറ് പതിറ്റാണ്ടോളം സിപിഎമ്മിന്റെ നേതാവായിരുന്ന സുധാകരൻ പാർട്ടിയില്‍ നിന്ന് നേരിട്ട അവഗണനയുടെ പേരില്‍ മെമ്പർഷിപ് പുതുക്കാതെ പാർട്ടിയുമായി കലഹിച്ചുനില്‍ക്കുന്നത്. അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം പാർട്ടി ഇതിനകം തുടങ്ങി കഴിഞ്ഞു.
