ജസ്‌ലിയയുടെ അപകട മരണം; അന്വേഷണത്തിന് പൊലീസിൻ്റെ പ്രത്യേക സംഘം
അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ വിദ്യാർഥിനി ജസ്‌ലിയയുടെ അപകട മരണത്തില്‍ അന്വേഷണത്തിന് പൊലീസിൻ്റെ പ്രത്യേക സംഘം.ആലുവ DYSPയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതി സിറിയക്ക് ജോർജ്ജിനെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. പ്രതിക്കായി പൊലീസ് വ്യാപകമായ അന്വേഷണം തുടരുകയാണ്.
കോളേജ് വിദ്യാർഥിനിയായ ജസ്‌ലിയ ജോണ്‍സനെ ഫെബ്രുവരി 28 ന് രാത്രി അങ്കമാലിയില്‍ വെച്ചാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. അപകടമുണ്ടാക്കി നിർത്താതെ പോയ കാർ ആലപ്പുഴ തുറവൂരില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു
