Latestകേരളം

എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാനിരുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയില്‍ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരൻ വീട്ടില്‍ അജോയുടെ മകള്‍ എസ്തേറി(15)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.രാവിലെ ട്യൂഷന് പോകാത്തതിന് അച്ഛൻ വഴക്കുപറഞ്ഞിരുന്നു. ഇതിനു ശേഷമാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതേണ്ടതായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.