പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും
തിരുവനന്തപുരം: എസ്എസ്എല്‍സിക്ക് പിന്നാലെ സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷകള്‍ ആരംഭിക്കുക.ഇന്ന് ഫിസിക്സ്, സോഷ്യോളജി, ആന്ത്രപോളജി വിഷയങ്ങളിലാണ് പരീക്ഷ.
വൊക്കേഷണല്‍ ഹയർസെക്കൻഡറിയില്‍ അടക്കം 4,79,263 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 1977 കേന്ദ്രങ്ങള്‍ ഹയർ സെക്കൻഡറി പരീക്ഷകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. മെയ് 22 നാണ് ഫലപ്രഖ്യാപനം
