മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
മലപ്പുറം: മലപ്പുറം മഞ്ചേരി നറുകരയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് പോളി ടെക്‌നിക് വിദ്യാര്‍ഥി മരിച്ചു.മേല്‍മുറി അധികാരിത്തൊടി സ്വദേശി പറമ്പന്‍ അബ്ദുല്ലയുടെ മകന്‍ പറമ്പന്‍ സല്‍മാനുല്‍ ഫാരിസ് (19) ആണ് മരിച്ചത്
പരുക്കേറ്റ സുഹൃത്ത് മേല്‍മുറി ആലത്തൂര്‍പടി പഴയതൊടി അനസ് (19) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് 4.45ഓടെയാണ് അപകടം
