Latestദേശീയം

വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരുമിച്ചെത്തി വിജ‌യ്‌യും തൃഷയും

വിവാദങ്ങള്‍ക്കിടെ വിജ‌യും തൃഷയും വീണ്ടും ഒരുമിച്ച്‌ ഒരു ചടങ്ങിനെത്തിയ വാർത്തയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. നിർമ്മാതാവ് കല്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സത്കാരത്തിനാണ് താരജോഡികള്‍ ഒന്നിച്ചെത്തിയത്. വിവാഹ മോചന വാർത്തകള്‍ക്കിടെയാണ് താരങ്ങള്‍ ഒരുമിച്ചെത്തിയത് എന്നാണ് ശ്രദ്ധേയം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നു.

ഒരുമിച്ച്‌ ഒരു കാറില്‍ വന്നിറങ്ങിയ ഇരുവരെയും സ്വീകരിച്ച്‌ വിവാഹവേദിയിലേക്ക് ആനയിക്കുന്നത് വീഡിയോയില്‍ കാണാം. മാച്ചിംഗ് വസ്ത്രങ്ങളാണ് വിജയും തൃഷയും ധരിച്ചിരിക്കുന്നവത് എന്നും ആരാധകർ കണ്ടെത്തി. ഓഫ് വൈറ്റില്‍ ചുവന്ന ബോർഡറുള്ള കാഞ്ചീവരം സാരിയും ചുവന്ന സ്ലീവ്‌ലെസ് ബ്ലൗസുമാണ് തൃഷ ധരിച്ചിരുന്നത്. വിജയ് ആകട്ടെ ഓഫ് വൈറ്റ് സില്‍ക്ക് ഷർട്ടും മാച്ചിംഗ് മുണ്ടുമാണ് ധരിച്ചത്.