തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
തുടര്‍ച്ചയായ അഞ്ചാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപയായി.ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയുമായി. ഇന്നലെ രണ്ടുതവണ വിലയിടിഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണുണ്ടാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തില്‍ വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണം പിന്നീട് കുത്തനെ ഇടിയുകയായിരുന്നു. അന്താരാഷ്ട്ര ഓഹരിവിപണികള്‍ നഷ്ടം നികത്താന്‍ തുടങ്ങിയതും ഡോളര്‍ ശക്തിപ്പെട്ടതുമെല്ലാം സ്വര്‍ണവിലയെ താഴോട്ട് വലിച്ചു.
