ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ്
ന്യൂ ഡല്‍ഹി: രാജ്യത്ത് ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വൻ വർധനവ്. സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്.പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. ഇറാൻ-അമേരിക്ക തർക്കത്തെത്തുടർന്ന് പശ്ചിമേഷ്യയിലുണ്ടായ യുദ്ധസമാനമായ സാഹചര്യമാണ് പെട്ടെന്നുള്ള വില വർധനവിന് കാരണം.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടവും വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും ആഭ്യന്തര വിപണിയെയും ബാധിച്ചിരിക്കുകയാണ്. ഇന്ധന ക്ഷാമം ഒഴിവാക്കാൻ എണ്ണ ശുദ്ധീകരണ ശാലകളോട് ഉത്പാദനം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇതിനോടകം നിർദ്ദേശം നല്‍കിയിട്ടുണ്ട്.
