Latestകേരളം

ഹയര്‍സെക്കൻഡറി വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു

ഹ യർസെക്കൻഡറി വൊക്കേഷണല്‍ ഹയർസെക്കൻഡറി പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു. 15 വർഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നത്.വിദ്യാർത്ഥികള്‍ പൗരബോധം ഉള്ളവരാകുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സത്യം അല്ലാത്ത കാര്യങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സമൂഹത്തോട് കാണിക്കുന്ന അനീതിയാണെന്നും മന്ത്രി പ്രതികരിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വിപ്ലവകരമായ മാറ്റത്തിലേക്ക് പാഠപുസ്തക പരിഷ്കരണത്തിലൂടെ കടക്കുന്നത്.15 വർഷങ്ങള്‍ക്ക് ശേഷം പരിഷ്കരിച്ച ഹയർസെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളുടെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു.