Latestകേരളംസ്‌പോര്‍ട്‌സ്‌

ഇന്ത്യൻ ടീമിന് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന‍്യൂഡൽഹി: 2026ലെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത‍്യൻ ടീമിന് വമ്പൻ തുക പാരിതോഷികം പ്രഖ‍്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത‍്യൻ ടീമിന് ലഭിക്കുക.

.അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ടി20 ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായി കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും ഇതിലൂടെ ഇന്ത്യ സ്വന്തമാക്കി.ബിസിസിഐ സെക്രട്ടറി ദേവാജിത് സൈക്കിയ ആണ് സമ്മാനത്തുക സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. “ഐസിസി ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുന്നു. കളിക്കാർ, സപ്പോർട്ട് സ്റ്റാഫ്, സെലക്ടർമാർ എന്നിവരുടെ കഠിനാധ്വാനത്തിനുള്ള അംഗീകാരമാണിത്,” അദ്ദേഹം പറഞ്ഞു.