Latestഗൾഫ്

പ്രവാസികള്‍ ശ്രദ്ധിക്കുക; യുഎഇയില്‍ മൊബൈല്‍ ഫോണ്‍ അലർട്ടുകളുടെ ശബ്ദത്തില്‍ പുതിയ മാറ്റം

അബുദാബി: മിസൈല്‍, ഡ്രോണ്‍ ഭീഷണികളെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുന്ന മൊബൈല്‍ ഫോണ്‍ അലർട്ടുകളുടെ ശബ്ദത്തില്‍ മാറ്റം വരുത്തി യുഎഇ.രാത്രികാലങ്ങളില്‍ ജനങ്ങളുടെ ഉറക്കത്തിന് തടസ്സം വരാതിരിക്കാനാണ് അലർട്ട് ടോണില്‍ മാറ്റം വരുത്തിയതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

രാവിലെ ഒമ്പത് മുതല്‍ രാത്രി 10. 30 വരെ മിസൈല്‍ ഭീഷണിയുണ്ടായാല്‍ മൊബൈലുകളില്‍ ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദം തുടരും. ഭീഷണി ഒഴിഞ്ഞാല്‍ സാധാരണ സന്ദേശത്തിന്റെ ടോണും ലഭിക്കും. രാത്രി 10.30 മുതല്‍ രാവിലെ 9 മണി വരെ ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദത്തിന് പകരം സാധാരണ മെസേജ് ടോണ്‍ മാത്രമേ ഉണ്ടാകൂ. ഭീഷണി ഒഴിയുമ്പോഴുള്ള സന്ദേശത്തിനും സാധാരണ ടോണ്‍ ആയിരിക്കും.