കാസർഗോഡ് ലിഫ്റ്റിനെടുത്ത കുഴിയില്‍ മൃതശരീരം
കാസർകോട് :നുള്ളിപ്പാടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നിർമാണത്തിലുള്ള കെട്ടിടത്തിലെ ലിഫ്റ്റിനായി എടുത്ത കുഴിയിലായിരുന്നു മൃതദേഹം കണ്ടത്.കർണാടക സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതശരീരത്തില്‍ വലിച്ചിഴച്ചതിന്‍റെ പാടുകള്‍ ഉണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാസർകോട് നഗരത്തിനു തൊട്ടടുത്താണ് സംഭവം. കെട്ടിടത്തിനു സമീപം സാമൂഹ്യ വിരുദ്ധർ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി കെട്ടിട ഉടമയുടെ മകൻ അറിഞ്ഞിരുന്നു.
ഇത് പരിശോധിക്കാൻ ഇടക്ക് എത്തുമായിരുന്നു. ചൊവ്വാഴ്ച രാത്രി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മരിച്ച ആളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
