ഇനി രക്ഷയില്ല..തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് സിലിണ്ടര്‍ മോഷ്ടിച്ചു
തിരുവനന്തപുരം ചാലയില്‍ ഗ്യാസ് മോഷണം. ആര്യശാലയിലെ വിഎസ് ഹോട്ടലില്‍ ഇന്ന് പുലർച്ചെ ഒന്നേമുക്കാലോടായിരുന്നു ആയിരുന്നു മോഷണം നടന്നത്.മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കള്ളതാക്കോല്‍ ഉപയോഗിച്ചാണ് ഹോട്ടല്‍ കള്ളന് തുറന്നത്. അടുക്കള ഭാഗത്ത് സൂക്ഷിച്ചിരുന്ന ഗ്യാസാണ് മോഷ്ടിച്ചത്.
ഹോട്ടലിലെ മെയിന്‍ സ്വിച്ചും കള്ളന് ഓഫ് ചെയ്തിരുന്നു. എന്നാല്‍ സിസിടിവിയില്‍ കള്ളന്റെ എല്ലാ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം, ഹോട്ടലിനെ കുറിച്ച് അറിയാവുന്നവരാണ് മോഷണം നടത്തിയതെന്നാണ്സംശയം. സംഭവത്തില്‍ ഫോർട്ട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
