Latestകേരളം

വേടന്‍റെ പരിപാടിക്കിടെയുണ്ടായ തിരക്കിൽ ട്രെയിൻ തട്ടി മകൻ മരിച്ചു; മനോവിഷമത്തിൽ ജീവനൊടുക്കി ദമ്പതികൾ

കാസർകോട്: പൊയ്‌നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി .വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .ബേക്കല്‍ ബീച്ച്‌ ഫെസ്‌റ്റില്‍ വേടന്റെ സംഗീതപരിപാടിക്കിടെ ഉണ്ടായ തിക്കിനും തിരക്കിനും പിന്നാലെ തൊട്ടടുത്ത റെയില്‍വേ ട്രാക്കില്‍ വച്ച്‌ ട്രെയിൻ തട്ടിയായിരുന്നു ഇവരുടെ മകൻ ശിവാനന്ദ് മരിച്ചത്.

മകന്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഡിസംബര്‍ 29നാണ് ശിവാനന്ദ് ട്രെയിന്‍ തട്ടി മരിച്ചത്.

മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെല്‍വേലി ജാംനഗർ എക്സ്പ്രസ് ഇടിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റായിരുന്നു മൃതദേഹം കണ്ടത്.