Latestകേരളം

അടൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍; ഫ്രീസര്‍ തകരാറില്‍

അടൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍; ഫ്രീസര്‍ തകരാറില്‍.അടൂർ സ്വദേശിയായ നാല്‍പ്പത് വയസുള്ള പ്രദീപിന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച പ്രദീപിന്റെ മൃതദേഹം ഇന്നലെയാണ് പോലീസ് അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ എത്തിച്ചത്.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പ്രദീപിന്റെ ബന്ധുക്കളും ഡോക്ടറും മോർച്ചറിയില്‍ എത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഫ്രീസറില്‍ ആവശ്യത്തിന് തണുപ്പില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതേത്തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ ഡോക്ടർ വിസമ്മതിച്ചു. ആശുപത്രിയില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. ഉച്ചയായിട്ടും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിട്ടില്ല.