കാസർഗോഡ് രാജപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കാസർകോട്: രാജപുരത്ത് വിദ്യാർത്ഥി പുഴയില്‍ മുങ്ങി മരിച്ചു. കാരാക്കോട് തോണിക്കല്ല് സ്വദേശി അശ്വിൻ രാജ് (19) ആണ് മരിച്ചത്.രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയാണ്. സഹപാഠികള്‍ക്ക് ഒപ്പം പുഴയില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കുളികഴിഞ്ഞ് കരയ്ക്ക് കയറിയെങ്കിലും അപ്പോഴാണ് ഇവർ കൊണ്ടുവന്ന ബക്കറ്റ് ഒഴുക്കി പോകുന്നത് കണ്ടത്. ബക്കറ്റെടുക്കാൻ വേണ്ടി വീണ്ടും അശ്വിൻ പുഴയില്‍ ഇറങ്ങി.
ഇതിനിടെയാണ് അപകടമെന്ന് ദൃസാക്ഷികള്‍ പറയുന്നു. സഹപാഠികള്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാർ എത്തിയാണ് അശ്വിനെ കരയില്‍ എത്തിച്ചത്. ഉടനെ തന്നെ പൂടുംങ്കല്ല് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തോണിങ്കലിലെ രവീന്ദ്രന്റെയും ഗിരിജയുടെയും മകനാണ്.
