സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. നിലവില്‍ പവന് 1,17,840 രൂപ, ഗ്രാമിന് 14,730 രൂപ നിരക്കിലാണ് വ്യാപാരം.വിപണിവില 1,17,840 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി, ഹാള്‍മാർക്കിങ് ചാർജ് എന്നിവ ചേരുമ്പോള്‍ വില അല്‍പം ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും താഴുന്നുണ്ട്. ഗ്രാമിന് 279.80 രൂപയും ഒരു കിലോയ്‌ക്ക് 2,79,800 രൂപയുമാണ് വില. പശ്ചിമേഷ്യയിലെ സംഘർഷങ്ങള്‍ സ്വർണവില ഉയർത്തുമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും വമ്പൻ ട്വിസ്റ്റോടെ വില ഇടിയുകയായിരുന്നു.
