Latestകേരളം

ഇന്ത്യൻ നേവിയില്‍ അഗ്നിവീറാകാൻ സുവര്‍ണ്ണാവസരം: റിക്രൂട്ട്‌മെന്റ് ആരംഭിച്ചു, ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യൻ നേവിയില്‍ അഗ്നിവീർ (SSR) ആകാൻ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്കായി ഇതാ ഒരു സുവർണാവസരം. നിരവധി ഒഴിവിലേക്കുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.ഇന്ത്യൻ നേവിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകള്‍ക്കും ഇപ്പോള്‍ തന്നെ അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് മാർച്ച്‌ 14 (ഇന്ന്) മുതല്‍ ഏപ്രില്‍ ആറ് വരെ ഔദ്യോഗിക വെബ്സൈറ്റായ https://joinindiannavy.gov.in വഴി അപേക്ഷിക്കാം.

ആദ്യം തന്നെ ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://joinindiannavy.gov.in സന്ദർശിക്കുക.

ശേഷം ‘Register’ ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ആധാർ നമ്പറും മൊബൈല്‍ നമ്പറും ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക.

ലോഗിൻ ചെയ്ത ശേഷം ‘Current Opportunities’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതിലെ ‘Agniveer (SSR)’ എന്ന തസ്തിക തിരഞ്ഞെടുത്ത് അപേക്ഷാ ഫോമില്‍ ആവശ്യമായ വിവരങ്ങല്‍ നല്‍കി പൂരിപ്പിക്കുക.

ആവശ്യമായ രേഖകള്‍ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് അടച്ച്‌ ഫോം സബ്മിറ്റ് ചെയ്യുക.

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് 10, പ്ലസ് ടു ക്ലാസുകളില്‍ മാത്‌സ്, ഫിസിക്സ് എന്നിവ നിർബന്ധ വിഷയങ്ങളായും കെമിസ്ട്രി/ ബയോളജി/ കമ്പ്യൂട്ടർ സയൻസ് എന്നിവയില്‍ ഒന്ന് ഐച്ഛിക വിഷയമായും പഠിച്ചവരായിരിക്കണം. അംഗീകൃത പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് മൂന്ന് വർഷത്തെ ഡിപ്ലോമ (മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ ഓട്ടോമൊബൈല്‍/ കമ്പ്യൂട്ടർ സയൻസ് തുടങ്ങിയവ) ഉള്ളവർക്കും ഈ അവസരത്തിലേക്ക് അപേക്ഷ നല്‍കാം.