സീബ്രാലൈൻ മുറിച്ച് കടക്കുമ്പോള്‍ പിക്കപ്പ് വാൻ ഇടിച്ചു; 72 കാരന് ദാരുണാന്ത്യം
കോഴിക്കോട്: സീബ്രാലൈൻ മുറിച്ച് കടക്കുമ്പോള്‍ പിക്കപ്പ് വാൻ തട്ടി 72 കാരനു ദാരുണാന്ത്യം. പാഴൂർ സ്വദേശി കുറുമ്പറമ്മല്‍ മുഹമ്മദ് മുസ്ല്യാരാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് – നായർകുഴി റോഡില്‍ ചിറ്റാരിപ്പിലാക്കലാണ് അപകടം നടന്നത്. സീബ്രാലൈൻ മുറിച്ച് കടക്കുമ്പോള്‍ അമിത വേഗതിയില്‍ വന്ന പിക്കപ്പ് വാൻ മുഹമ്മദ് മുസ്ല്യാരെ ഇടിച്ചിടുകയായിരുന്നു . അപകടത്തിന്റെ സിസിടിവ് ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൊടിയത്തൂർ സ്വദേശിയുടെ വാഹനം ആണെന്നാണ് പ്രാഥമിക വിവരം
