വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം
2025-ലെ ജ്ഞാനപീഠ പുരസ്‌കാരം തമിഴ് ഗാനരചയിതാവും കവിയും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 2002ന് ശേഷം ഇത് ആദ്യമായാണ് തമിഴ് ഭാഷയ്ക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിക്കുന്നത്.11 ലക്ഷം രൂപ, വാഗ്‌ദേവത ശില്‍പം, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. പത്മഭൂഷണ്‍, പത്മശ്രീ എന്നീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ നേരത്തെ ആദരിച്ചിരുന്നു.50-ലേറെ വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 7,500ൽ അധികം പാട്ടുകളും കവിതകളും അദ്ദേഹം എഴുതി. 7 ദേശീയ അവാർഡുകളും 6 സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
