വിവാഹ സത്കാരത്തില്‍ കൂട്ടുകാരുടെ സര്‍പ്രൈസിൽ വധു ബോധംകെട്ടുവീണു
കൊച്ചി: നവദമ്പതികള്‍ക്ക് സർപ്രൈസ് കൊടുക്കാൻ കൂട്ടുകാർ പൊട്ടിച്ച ഗുണ്ട് തെക്കുംഭാഗത്ത് കല്യാണ റിസപ്ഷനില്‍ വില്ലനായി.ശബ്ദം കേട്ട് വധു ബോധം കെട്ടുവീണതോടെ കല്യാണ ഹാളില്‍ ആശങ്കയുമായി. തെക്കുംഭാഗം സരസ്വതീ വിലാസം എല്‍പി സ്കൂള്‍ ഹാളില്‍ ഞായറാഴ്ച വൈകിട്ട് നടന്ന വിവാഹ സത്കാരത്തിലായിരുന്നു സംഭവം.
വധൂവരൻമാർ ഇരിക്കുന്ന സ്റ്റേജിനും റോഡിനുമിടയിലുള്ള ഭാഗത്തായിരുന്നു ഗുണ്ട് പൊട്ടിച്ചത്. ഞെട്ടി ബോധംകെട്ടു വീണ വധുവിനെ ഉടൻ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആരോഗ്യനില വീണ്ടെടുത്ത വധുവുമായി ബന്ധുക്കള്‍ മടങ്ങിയതോടെയാണ് സർപ്രൈസ് നല്‍കി വെട്ടിലായ കൂട്ടുകാർ ആശ്വാസമുതിർത്തത്
