കണ്ണൂര്‍ ആയുര്‍വേദ കോളേജിനും ഹോമിയോ കോളേജുകള്‍ക്കും പുതിയ പത്ത് തസ്തികകള്‍
കണ്ണൂര്‍: സംസ്ഥാനത്തെ ആയുഷ് വകുപ്പില്‍ പുതിയ 10 തസ്തികകള്‍ കൂടി സൃഷ്ടിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളിലാണ് പുതിയ നിയമനങ്ങള്‍ക്ക് സർക്കാർ അനുമതി നല്‍കിയത്.
കണ്ണൂര്‍ ആയുര്‍വേദ കോളേജില്‍ ഒരു പ്രൊഫസര്‍, ഒരു അസി. പ്രൊഫസര്‍ തസ്തികയും, തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജില്‍ 4 അസി. പ്രൊഫസര്‍ തസ്തികകളും കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ 4 അസി. പ്രൊഫസര്‍ തസ്തികകളുമാണ് സൃഷ്ടിച്ചത്.
