Latestകേരളം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 880 രൂപ കൂടി 1,16,320 രൂപയായി. ഗ്രാമിന് 110 രൂപ കൂടി 14,540 രൂപയുമായി.ദിവസങ്ങള്‍ നീണ്ട ഇടിവിന് ശേഷമാണ് വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

ആഗോളവിപണിയില്‍ 5000 ഡോളറിന് താഴേക്കു പോയ സ്വര്‍ണം തിരിച്ചുകയറുകയാണ്. നിലവില്‍ ട്രോയ് ഔണ്‍സിന് 5028 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളി 81.44 ഡോളര്‍ എന്ന നിലയിലുമാണ്.