Latestകണ്ണൂര്‍

കണ്ണൂരിൽ ഇന്ന് ട്രെയിൻ നിയന്ത്രണം

കണ്ണൂർ: തലശേരിക്കും എടക്കാടിനും ഇടയിലുള്ള പുതിയ പാലത്തിലേക്ക് ട്രാക്ക് മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ബുധൻ രാത്രി ട്രെയിനുകൾ ഇതുവഴി കടന്ന് പോകില്ല.

കോയമ്പത്തൂരിൽ നിന്ന് കണ്ണൂരിലേക്കുള്ള 16608 എക്സ്പ്രസ് തലശേരിയിൽ യാത്ര അവസാനിപ്പിക്കും.

16307 ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസും 12082 തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസും കോഴിക്കോട് യാത്ര അവസാനിപ്പിക്കും.

ബുധൻ രാത്രി 7.40 മുതൽ വ്യാഴം പുലർച്ചെ 2.10 വരെയാണ് നിയന്ത്രണം. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വണ്ടികൾക്ക് തടസം ഉണ്ടാകില്ല.